ആവേശത്തിന്റെ അലയോലിതീർത്ത് അഹവ വിൻഡർ വി. ബി.എസ് 2023 സമാപിച്ചു

KE News Desk UAE

അബുദാബി: പുതുതലമുറയിൽ ആവേശവും ആത്മാവിന്റെ നവ ചൈതന്യവും പകർന്ന് അബുദാബി പെന്തക്കോസ്ത് സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോണും, ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്ററും, എക്സൽ ഇന്റർനാഷണൽ വി ബിഎസുമായി സഹകരിച്ചൊരുക്കിയ അഹവാ വി ബി എസ് -2023 സീസൺ 2 അനുഗ്രഹീതമായി സമാപിച്ചു. മനുഷ്യത്വം മരവിച്ചുപോയ ആധുനിക മാനവിക സമൂഹത്തിനുമുന്നിൽ ഒറ്റയ്ക്കല്ലന്നും, ജീവിതത്തിന്റെ ഏതു സന്നിക്ത ഘട്ടങ്ങളിലും ആത്മസഖിയായി കർത്താവ് കൂടെയുണ്ടെന്ന സന്ദേശം പകർന്നു നൽകുന്ന “വൺപ്ലസ്” എന്ന “തീം”മിൽ അധിഷ്ഠിതമായിട്ടായിരുന്നു നാലു ദിവസങ്ങളിലായി വിബിഎസ് സംഘടിപ്പിച്ചത്. പുതുതലമുറയുടെ ഉത്സാഹപൂർവ്വമായ സാന്നിധ്യം കൊണ്ട് വിബിഎസ് വ്യത്യസ്തമായി. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി. എം.വർഗീസ് ഉദ്ഘാടനം ചെയ്ത വി ബി എസ് ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് റെവ. ഡോ. വിൽ‌സൺ ജോസഫ് പ്രാത്ഥിച്ചാശിർവദിച്ചു. എക്സൽ ഇന്റർനാഷണൽ വിബി എസ് മിഡിൽ ഈസ്റ്റ് ഡയറക്ടർ പാസ്റ്റർ: റിബി കേന്നേത്ത്, വിബിഎസിന് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുര യു എ ഈ ചാപ്റ്റർ പ്രസിഡന്റ് സുവി: ജോൺസി തോമസ് കടമനിട്ട അധ്യക്ഷത വഹിച്ചു. എംസിസി സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സോളി ജോൺ, ഐസിപിഎഫ് അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ റോയി കുരുവിള, ക്രൈസ്തവ എഴുത്തുപുര ശ്രദ്ധ കോർഡിനേറ്റർ റോബിൻ മാത്യു വിവിധ ദിവസങ്ങളിലായി ആശംസകൾ അർപ്പിച്ചു. അപ്കോൺ അംഗത്വ സഭകളിലെ ശുശ്രൂഷകന്മാരും, ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രതിനിധികളും ബിബിഎസിന്റെ വിവിധ സെക്ഷനുകളിൽ കടന്നുവന്ന് പ്രാർത്ഥനയിൽ സഹായിച്ചു. പ്രസ്തുധാ വിബിഎസിൽ ഒട്ടനവധി കുഞ്ഞുങ്ങൾ കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും സ്നാനപ്പെടുവാൻ തീരുമാനമെടുക്കുകയും ചെയ്തു. നാലു ദിവസങ്ങളിലായി നടന്ന വിബിഎസ് സമാപിച്ചത് കുഞ്ഞു മനസ്സുകളിൽ നൊമ്പരമായി മാറി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading