പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ പദ്ധതി മനസിലാക്കാം: പാസ്റ്റർ ജോൺ ജോൺസൻ
തിരുവല്ല: പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ പദ്ധതി ഒരു കുടുംബത്തിനും സഭയ്ക്കും മനസിലാക്കാമെന്ന് പാസ്റ്റർ ജോൺ ജോൺസൻ. പ്രാർത്ഥിക്കുന്നവരിലൂടെ പിതാവിന്റെ ഹൃദയത്തോട് അടുക്കുവാൻ നമുക്ക് സാധിക്കുമെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ ആറാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും സന്ദേശം നൽകി. പാസ്റ്റർ പി വി സജി അധ്യക്ഷനായിരുന്നു.
പാസ്റ്റർ സി ഏലിയാസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ലാലു ഈപ്പൻ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
നാളെ രാവിലെ 7ന് സ്നാന ശുശ്രൂഷയും 7.40ന് സംയുക്ത ആരാധനയും കർത്തൃമേശയും നടക്കും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, പി എം ജോൺ, സാം തോമസ്,ജോസ് ജോസഫ്, ജോൺസൻ കെ സാമൂവേൽ, വി ജെ തോമസ്, കെ ജേക്കബ് ജോർജ്,എബ്രഹാം ജോസഫ്, ജോൺ തോമസ് തുടങ്ങിയവർ പ്രസംഗിക്കും. 11ന് നടക്കുന്ന സമാപന സമ്മേളനത്തോടെ കൺവൻഷൻ സമാപിക്കും.