പെന്തെക്കോസ്ത് ഐക്യ കൺവൻഷന്റെ പ്രൊമോഷണൽ മീറ്റിംഗ് നവംബർ 19 ന് മലമ്പുഴയിൽ

മലമ്പുഴ: ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന വേൾഡ് പെന്തക്കോസ്ത് ഐക്യ കൺവെൻഷന്റെ വിജയത്തിനായി നടന്നു കൊണ്ടിരിക്കുന്ന പ്രൊമോഷണൽ മീറ്റിംഗ് നവംബർ 19 ന് മലമ്പുഴ റോക്ക് ഗാർഡനു് സമീപം മലമ്പുഴ സഭയിൽ വച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ നടക്കും.

ശാരോൺ സഭ സെന്റർ പാസ്റ്റർ ജോർജ്ജ് മാത്യു ഉത്ഘാടനം നിർവഹിക്കും. ഏജി ചർച്ച് പരുത്തിപള്ളി പാസ്റ്റർ പി.ഐ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ എം.ഐ തോമസ്, ബ്രദർ പി.റ്റി തോമസ്, ബ്രദർ മാത്യു സാം, എന്നിവർ വിഷയം അവതരിപ്പിക്കും. ഐ.പി.സി. മുൻ കൗൺസിൽ അംഗവും കൺവെൻഷൻ കൺവിനറുമായ ബ്രദർ പി.വി മാത്യു നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading