ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന്റെ Feeding the Homeless & Outreach Ministry നടന്നു

ഒന്റാറിയോ: ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Feeding the Homeless & Outreach Ministry നടത്തപ്പെട്ടു. നവംബർ 11 ന് രാവിലെ 11 മണി മുതൽ കാനഡയിലെ നയാഗ്രയിലും പരിസര പ്രദേശങ്ങളിലും ദൈവീക സ്നേഹത്തിന്റെ സന്ദേശവുമായി ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിലെ പ്രവർത്തകർ ഒത്തുകൂടിയത് ഒരു വ്യത്യസ്ത അനുഭവമായി. വൈകുന്നേരം നടന്ന പരസ്യയോഗത്തിൽ നിരവധിപ്പേർ സംബന്ധിച്ചു. കെ ഈ ഒന്റാറിയോ യൂണിറ്റ് അംഗങ്ങൾ ഗാനശുശ്രുഷക്ക് നേതൃത്വം നൽകുകയും പാസ്റ്റർ ടിജോ മാത്യു വചനം ശുശ്രുഷിക്കുകയും ചെയ്തു. എല്ലാ വർഷവും നടത്തപ്പെടുന്ന ഫീഡിങ് ദ ഹോംലെസ്സ് മിനിസ്ട്രി ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. | വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറോന്റോ
 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.