പാസ്റ്റർ ഡോക്ടർ കെ പി മാത്യു ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡണ്ടായി ചുമതലയേറ്റു

ബിലാസ്പൂര്‍ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഛത്തീസ്ഗഡ് സ്റ്റേറ്റിന്റെ പുതിയ പ്രസിഡൻറ് ആയി പാസ്റ്റർ ഡോക്ടർ കെ പി മാത്യു ചുമതലയേറ്റു.
ആരോഗ്യകാരണങ്ങളാൽ ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് സ്ഥാപക പ്രസിഡൻറ് പാസ്റ്റർ കുരുവിള എബ്രഹാം ചുമതല ഒഴിയുന്നതിനാലാണ്
ഒക്ടോബർ 29 ആം തീയതി രാവിലെ 10 മണിക്ക് ബലാസ്പൂരിൽ നടന്ന സ്റ്റേറ്റ് ജനറൽ ബോഡിയാണ് ഡോക്ടർ കെ പി മാത്യുവിനെ പ്രസിഡൻറ് ആയി ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
നാൽപ്പതിൽപരം വർഷങ്ങൾ ക്രിസ്തീയ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ കെ പി മാത്യു ദീർഘവർഷങ്ങൾ വിവിധ സെമിനാരികളിൽ അധ്യാപകനായും, ഇന്ത്യയിലും, കുവൈറ്റിലും, അമേരിക്കയിലുമായി വിവിധ സ്ഥലങ്ങളിൽ സീനിയർ പാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചില വർഷങ്ങളായി വിവിധ നിലകളിൽ ഛത്തീസ്ഗഡ് സ്റ്റേറ്റ് ഐപിസി മിനിസ്ട്രിയുടെ ഭാഗമായി ചേർന്ന് പ്രവർത്തിച്ചുവരുന്നു.
ഇപ്പോൾ ഡാളസ് ഐപിസി ടാബ്ർനാക്കിളിൾ സഭാ ശുശ്രൂഷകനാണ്.
മല്ലപ്പള്ളി, ആനിക്കാട് കരിമ്പനാമണ്ണിൽ പരേതരായ പാസ്റ്റർ കെ പി ഫിലിപ്പിന്റെയും, ശോശാമ്മയുടെയും മകനാണ്. മിനി മാത്യുവാണ് ഭാര്യ, ഫിലിപ്പ് മാത്യു, ജിൻസി മാത്യു എന്നിവർ മക്കളാണ്.


- Advertisement -


Comments are closed.