യുവജനങ്ങൾക്ക് മാർഗ്ഗദർശിയായിരുന്ന ആത്മീയ നേതാവ്

പാസ്റ്റർ കെ.എം. ജോസഫിനെ അനുസ്മരിച്ചു പിവൈപിഎ കേരള സ്റ്റേറ്റ്

കുമ്പനാട്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോസഫിനെ കേരള പിവൈപിഎ സംസ്ഥാന സമിതി അനുസ്മരിച്ചു. ഒക്ടോബർ 31ന് സഭാ ആസ്ഥാനത്തു കൂടിയ പിവൈപിഎ സംസ്ഥാന കൗൺസിലിലാണ് അനുസ്മരണയോഗം നടത്തിയത്. പ്രസിഡന്റ് ഇവാ. ഷിബിൻ സാമൂവേൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമ്മൻ അനുസ്മരണ സന്ദേശം വായിച്ചു. സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രസംഗിച്ചു. ഭാരവാഹികളായ ബ്ലെസ്സൺ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ് എന്നിവർ സംസാരിച്ചു.

News Middle Advt Banner

പാസ്റ്റർ കെ.എം ജോസഫിന്റെ വേർപാടിലൂടെ ശക്തമായ നിലയിൽ സഭയെ നയിച്ച ആത്മീയനായ ഒരു നേതാവിനെയാണ് സഭയ്ക്ക് നഷ്ടമായതെന്നും, സഭയുടെ നല്ലൊരു നാളെക്കായി അദ്ദേഹം കാണിച്ച മാതൃക യുവജനങ്ങൾ പിന്തുടരേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും യോഗം അനുസമരിച്ചു. കേരളത്തിന്റെ വിവിധ സെന്ററുകളിൽ നിന്നും പിവൈപിഎ പ്രതിനിധികൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കായി യോഗം പ്രാർത്ഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading