ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവൻഷന് അനു​ഗ്രഹീത സമാപ്തി

ജോസ് വലിയകാലായിൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ബാം​ഗ്ലൂർ ലിംഗരാജപുരം ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ഇന്നു നടന്ന സംയുക്ത ആരാധനയോടെ സമാപിച്ചു. കർണാടക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ ഇ.ജെ.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി, പാസ്റ്റർ റോജി ഇ. ശാമുവേൽ എന്നിവർ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർ സണ്ണി താഴാംപള്ളം, പാസ്റ്റർ അലക്സ്, സിസ്റ്റർ ജെസ്സി അലക്സ്, ഷിബു തോമസ് (അറ്റ്ലാന്റ) എന്നിവർ പ്രസം​ഗിച്ചു.
26-ന് ആരംഭിച്ചു കൺവൻഷനിൽ കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ എം.കുഞ്ഞപ്പി (സ്റ്റേറ്റ് ഓവർസിയർ), ഇ.ജെ.ജോൺസൺ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്), ജോസഫ് ജോൺ (കൗൺസിൽ സെക്രട്ടറി), ജെയ്മോൻ കെ.ബാബു (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.