പി വൈ പി എ പിറവം സെന്റർ താലന്ത് പരിശോധന നടന്നു

പിറവം: പി വൈ പി എ പിറവം സെന്റർ താലന്ത് പരിശോധന ഒക്ടോബർ 24 ചൊവ്വാഴ്ച ഐ പി സി പിറവം എബനേസർ ഹാളിൽ വച്ച് നടത്തി. ഐ പി സി പിറവം സെന്റർ പ്രസിഡെന്റ് പാസ്റ്റർ ബാബു ചെറിയാൻ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്തു. ഐ പി സി പിറവം സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ പി വർഗീസിന്റെ സാനിധ്യം ഉണ്ടായിരുന്നു.

താലന്ത് പരിശോധനയിൽ ഏകദേശം 17 ലോക്കൽ സഭകളിൽ നിന്ന് 130 യുവജനങ്ങൾ പങ്കെടുത്തു. 65 പോയിന്റ് നേടി ഐ പി സി കണ്ടനാട് ഹെബ്രോൻ സഭ ഒന്നാം സ്ഥാനം നേടി. 56പോയിന്റ് നേടി ഐ പി സി പിറവം എബനേസർ സഭ രണ്ടാം സ്ഥാനവും 33 പോയിന്റ് നേടി ഐ പി സി വെട്ടിക്കൽ മോറിയ സഭ മൂന്നാം സ്ഥാനവും നേടി. 21 പോയിന്റോടെ ഐ പി സി കണ്ടനാട് ഹെബ്രോൻ സഭാഗം തോമസ് ചെറിയാൻ വ്യക്തിഗത ചാമ്പ്യൻ ആയി.
വിജയികൾക്കുള്ള ട്രോഫികൾ സെന്റർ പ്രസിഡന്റ് പാസ്റ്റർ ബാബു ചെറിയാൻ വിതരണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.