പി വൈ പി എ വാളകം സെന്റർ താലന്ത് പരിശോധന നടന്നു

വാളകം: പി വൈ പി എ വാളകം സെന്റർ താലന്ത് പരിശോധന ഒക്ടോബർ 24 ചൊവ്വാഴ്ച ഐ പി സി വാളകം ഹെബ്രോൻ ഹാളിൽ വച്ച് നടത്തി. ഐ പി സി വാളകം സെന്റർ മുൻ വൈസ് പ്രസിഡന്റ് പാസ്റ്റർ സി പി കുര്യാക്കോസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. ഐ പി സി വാളകം സെന്റർ സെക്രട്ടറി പാസ്റ്റർ അനിൽ കുര്യാക്കോസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

 

താലന്ത് പരിശോധനയിൽ ഏകദേശം 17 ലോക്കൽ സഭകളിൽ നിന്ന് 140 യുവജനങ്ങൾ പങ്കെടുത്തു. 229 പോയിന്റ് നേടി ഐ പി സി വാളകം ഹെബ്രോൻ സഭ ഒന്നാം സ്ഥാനം നേടി. 188 പോയിന്റ് നേടി ഐ പി സി ബെഥേൽ പഴന്തോട്ടം രണ്ടാം സ്ഥാനവും 186 പോയിന്റ് നേടി ഐ പി സി ശാലേം പുത്തൻകുരിശ് മൂന്നാം സ്ഥാനവും നേടി. 64 പോയിന്റോടെ ഐ പി സി ശാലേം പുത്തൻകുരിശ് സഭ അംഗം ചെറിയാൻ ഫിലിപ്പ് ബോബൻ
വ്യക്തിഗത ചാമ്പ്യൻ ആയി.
ബ്രദർ സിബിൻ ചാരപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഉള്ള താലന്ത് കമ്മിറ്റി ഈ തവണ വാളകം സെന്ററിൽ ആദ്യമായാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിജിറ്റൽ ആയി താലന്ത് പരിശോധന നടത്തിയത്. വിജയികൾക്കുള്ള ട്രോഫി പി വൈ പി എ വാളകം സെന്റർ പ്രസിഡന്റ് ബ്രദർ ഏബൽ പോൾ കുര്യാക്കോസ് വിതരണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.