ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓതറ: പാഴ്സ്നേജ് സമർപ്പണ ശുശ്രൂഷ വെള്ളിയാഴ്ച
ഓതറ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓതറ വെസ്റ്റ് സഭയുടെ പാഴ്സ്നേജ് സമർപ്പണ ശുശ്രൂഷ ഒക്ടോബർ 20 വെള്ളിയാഴ്ച 3 മണിക്ക് നടക്കും. സഭയുടെ വൈസ് പ്രസിഡണ്ട് റവ ജോൺസൺ കെ ശാമുവേൽ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. സെക്രട്ടറി റവ ജോൺ വി ജേക്കബ്, അധ്യക്ഷത വഹിക്കും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ ടി എം വർഗീസ്, പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ പി എ അനിയൻ എന്നിവർ പങ്കെടുക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ ജോജി ജോർജ്, ബ്രദർ പി ടി മത്തായി, ബ്രദർ ജോൺസൺ, ബ്രദർ തോമസ് ഈപ്പൻ എന്നിവർ നേതൃത്വം നൽകും.