എക്സൽ വി ബി എസ് ഏകദിന ശില്പശാല

കുമ്പനാട്: എക്സൽ വി ബി എസ് 2024 ഏകദിന ശില്പശാലയും സംഘടനാ യോഗവും ഒക്ടോബർ 31 ചൊവ്വാഴ്ച രാവിലെ 10 മുതൽ 4 വരെ കുമ്പനാട് എക്സൽ മിനിസ്ട്രീസിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. വി ബി എസ് ഗാനങ്ങൾ, ഗെയിം, മിഷനറി കഥകൾ, മുദ്രാവാക്യം, സ്കിറ്റ്, ക്രാഫ്റ്റ് വർക്ക് എന്നിവ തയ്യാറാക്കുന്നതിന് താല്പര്യമുള്ളവർക്കും സെഷനുകൾ പ്രയോജനപ്പെടുമെന്ന് വി ബി എസ് ഡയറക്ടറായ ഷിനു തോമസ് അഭിപ്രായപ്പെട്ടു.

ഈ വർഷം എക്സൽ വി ബി എസ് 15 ഭാഷകളിൽ സിലബസ് പുറത്തിറക്കുന്നു. എ ഐ ജെൻ തന്ന പുതിയ ചിന്താവിഷയത്തിലൂടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കർത്താവിലേക്ക് നയിക്കുവാനാകും എന്ന പ്രതീക്ഷ ബിനു ജോസഫ് വടശ്ശേരിക്കരയും അനിൽ ഇലന്തൂരും പങ്കുവച്ചു. വി ബി എസ് പ്രവർത്തനങ്ങൾക്ക് ജോബി. കെ.സിയും ബെൻസൻ വർഗിസും നേതൃത്വം വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply