കുന്നംകുളം യുപിഎഫ് 13-മത് മെഗാ ബൈബിൾ ക്വിസ്

കുന്നംകുളം: യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 13-മത് മെഗാ ബൈബിൾ ക്വിസ് നടത്തപ്പെടുന്നു. ഡിസംബർ 25 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.പുറപ്പാട് പുസ്തകത്തിൽ നിന്നാണ് ബൈബിൾ ക്വിസ്. പാസ്റ്റർ പ്രതീഷ് ജോസഫ് ചീഫ് എക്‌സാമിനറായും, പാസ്റ്റർ കെ. എം ഷിന്റോസ് രെജിസ്ട്രറായും പ്രവർത്തിക്കുന്നു. പാസ്റ്റർ ലിബിൻ ചുമ്മാർ(യൂപിഎഫ് ജനറൽ പ്രസിഡന്റ് ), ഷിജു പനയ്ക്കൽ(ജനറൽ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും. 1, 2, 3, 4, 5 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് യഥാക്രമം 25000, 20000, 10000, 5000, 3000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 1000 ക്യാഷ് പ്രൈസ് നൽകും.

News Middle Advt Banner

പുറപ്പാട് പുസ്തകമാണ് പാഠഭാഗമായിട്ടുള്ളത് .സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക. ഓൺലൈനായതു കൊണ്ട് ലോകത്തെവിടെനിന്നും പങ്കെടുക്കുന്നതിന് സാധിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading