ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജത്തിന് (വുമൺ ഫെല്ലോഷിപ്പ്) നവനേതൃത്വം
കുമ്പനാട്: ഐപിസിയുടെ പുത്രികാ സംഘടനയായ വിമൺസ് ഫെല്ലോഷിപ്പിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു.
സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും (ആലപ്പുഴ) സെക്രട്ടറിയായി ജയമോള്‍ രാജുവും (പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: ആലീസ് ജോണ്‍ റിച്ചാര്‍ഡ് കൊല്ലം, ഗീതമ്മ സ്റ്റീഫന്‍ കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), ലിസി വര്‍ഗീസ് മലപ്പുറം, സൂസന്‍ ജോണ്‍ തിരുവന്തപുരം (ജോയിന്റ് സെക്രട്ടറിമാര്‍), ജോയമ്മ ബേബി പത്തനംതിട്ട (ട്രഷറര്‍).
ജെയിംസ് ജോര്‍ജ്ജ് വേങ്ങൂര്‍ , ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ആലപ്പുഴ വെസ്റ്റ് സെന്ററിലെ ഐപിസി ചെട്ടിയാട് സഭയുടെ പാസ്റ്റര്‍ തോമസ് ബാബുവിന്റെ ഭാര്യയാണ് പ്രസിഡന്റായ ആനി തോമസ്. തിരുവല്ല സെന്ററിലെ ആനപ്രമ്പാല്‍ സഭയുടെ പാസ്റ്റര്‍ രാജു ജോണിന്റെ ഭാര്യയാണ് സെക്രട്ടറി ജയമോള്‍ രാജു. പന്തളം സെന്ററിലെ ഐപിസി കാരയ്ക്കാട് സഭാംഗമാണ് ട്രഷററായ ജോയമ്മ ബേബി.
അനുമോദന സമ്മേളനത്തില്‍ ജെയിംസ് ജോര്‍ജ് വേങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ് ഉദ്ഘാടനം ചെയ്തു. സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യുസ്, ഐപിസി സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, പാസ്റ്റര്‍ സാം പി ജോസഫ്, ഫിന്നി പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു.