ഡോ. ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ
കോട്ടയം: പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോ.ജോൺ കെ മാത്യു ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് 15 അംഗ നിർവാഹക സമിതിയിൽ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയി ഡോ. ജോൺ കെ മാത്യു തെരഞ്ഞെടുക്കപ്പെട്ടത്.
ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമാണ് ഓക്സിലറി പ്രസിഡൻറ്., റവ. ജേക്കബ് ആന്റണി കൂടാരത്തിൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലയിൽ നിന്നും ക്രിസ്തീയ വിദ്യാസത്തിൽ ഡോക്ടറൽ ബിരുദം നേടിയിട്ടുള്ള പാസ്റ്റർ ജോൺ കെ മാത്യു ഐ പി സി മാവേലിക്കര വെസ്റ്റ് സെൻറർ ശുശ്രൂഷകനും ജനറൽ കൗൺസിൽ അംഗവുമാണ്. ഷേർളി മാത്യുവാണ് ഭാര്യ.