യു പി ഡബ്ലിയു എഫ്, എടത്വ: ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ തിങ്കളാഴ്ച
എടത്വ: യുണൈറ്റഡ് പെന്തക്കോസ്തല്‍ വിമന്‍സ് ഫെല്ലോഷിപ്പ് എടത്വായുടെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ തിങ്കളാഴ്ച (2023 ഒക്ടോബര്‍ 2) ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ കുന്തിരിക്കല്‍ ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ചില്‍ വച്ച് നടക്കും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ഗായത്രി ബി. നായര്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റല്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജെന്‍സി ജോയി ക്ലാസിന് നേതൃത്വം നല്‍കും.