കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ സഹകരണത്തോടെ, നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ചാണ് നിറവ് നടത്തപ്പെടുന്നത്.

ആത്മശക്തിയാൽ നിറയുവാനും കൃപാവരങ്ങൾ പ്രാപിക്കുവാനും കർത്താവിനെ ആത്മാവിൽ ആരാധിക്കുവാനും ദൈവ വചനത്തിന്റെ ആഴങ്ങൾ ഗ്രഹിക്കുവാനുമുള്ള അസുലഭ നിമിഷങ്ങൾ നിറഞ്ഞ ഒൻപത് മണിക്കൂറുകളാണ് നിറവിൻ്റെ പ്രത്യേകത.

നാളെ നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ മനോജ് കുഴിക്കാല, ജോൺ മാത്യു എന്നിവർ ദൈവവചനം സംസാരിക്കും.

പാസ്റ്റർ സാമുവേൽ വിൽസൺ, ജോൺസൺ ഡേവിഡ്, ബിജോയ് തമ്പി, സ്റ്റാൻലി സാം വയല, സൈലസ് കെ. ദേവസ്യ, ബ്രദർ ബ്ലെസ്സൻ കെ. ആർ., ജോസ് കലയപുരം, ഇവാജ്ഞലിൻ ജോൺസൺ മേമന എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply