യു പി എഫ് – യു എ ഇ സ്റ്റുഡൻസ് ക്യാമ്പിന് അനുഗ്രഹീത പരിസമാപ്തി

ഷാർജ്ജ: നാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ആഗസ്റ്റ് മാസം 21മുതൽ 23 വരെ UAE UPF (യു.എ.ഇ.) സ്റ്റുഡൻസ് ക്യാമ്പ് 23* ‘വൺ പ്ളസ് (OnePlus)’ എന്ന ചിന്താവിഷയം കൊണ്ടും കുട്ടികളുടെ എണ്ണം കൊണ്ടും പ്രോഗ്രാമുകളുടെ പുതുമ കൊണ്ടും ശ്രദ്ധയാകർഷിച്ചു. എക്സൽ ഇൻ്റർനാഷണൽ മിനിസ്ട്രീസിന്റെ ടീമാണ് പ്രോഗാമിനു നേതൃതം നല്കിയത്. മാസങ്ങൾ നീണ്ടു നിന്ന ഒരുക്കങ്ങളും പരിശീലങ്ങളും പ്രാർത്ഥനയും കൂട്ടായ പ്രവർത്തനവുമാണ് ക്യാമ്പിന്റെ വിജയത്തിന് കാരണമായത് എന്ന് ഉദ്ഘാടന വേളയിൽ റവ.ഡോ. വിൽസൺ ജോസഫ് പ്രസ്താവിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ റവ ഡോ KO മാത്യു (UPF പേട്രൺ), UPF പ്രസിഡൻ്റ് പാസ്റ്റർ നിഷാന്ത്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോർജ് വർഗ്ഗീസ്,
ക്യാമ്പ് കോർഡിനേറ്ററുമായ പാസ്റ്റർ ഡിലു ജോൺ, ഷിബു വർഗീസ്, കെ പി ജോസ് വേങ്ങൂർ, ബ്ലസൻ ചെറിയാൻ, പാസ്റ്റർ സാം അടൂർ (മീഡിയ കോർഡിനേറ്റർ), ജനറൽ സെക്രട്ടറി തോമസ് വർഗ്ഗീസ്, എക്സിക്യൂട്ടിവ് അംഗം സന്തോഷ് ഈപ്പൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

മിഡിൽ ഈസ്റ്റ് സ്റ്റുഡൻ്റ് ക്യാമ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ആയിരത്തോളം കുട്ടികളും കൗമാരക്കാരും ക്യാമ്പിൽ പങ്കെടുത്തത്. പുതുപുത്തൻപാട്ടുകളും ബൈബിൾ ക്ളാസ്സുകളും ടീൻ ചലഞ്ചും ആത്മനിർഭരമായ സമർപ്പണ സെഷനും വർണാഭമായ റാലിയും ഈ വർഷത്തെ ക്യാമ്പിനെ വേറിട്ടതാക്കി മാറ്റി! എക്സൽ മിനിസ്ട്രിസ് ഫൗണ്ടർ ഡയറക്ടർ അനിൽ ഇലന്തൂർ, എക്സൽ ഇൻ്റർനാഷണൽ വി ബി എസ്സ് ഡയറക്ടർ റിബി കെന്നത്ത്, ഷിബു കെ ജോൺ, ഗ്ളാഡ്സൺ ജയിംസ്, എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ നൂറുകണക്കിന് കുട്ടികൾ യേശുവിനായി ജീവിതം സമർപ്പിച്ചു. എക്സൽ മിഡിൽ ഈസ്റ്റ് ചാപ്റ്റർ നേതൃത്വനിരയിൽ നിന്നും സലിൻ മാത്യു, ജിറ്റോ തമ്പി, ലീന റിബി, ഇവാഞ്ചലിൻ ജിറ്റോ, ചിഞ്ചു റോബിൻ, ബീന പ്രവീൺ, മിനി ജോൺ, ഷൈമോൾ ജോൺസൺ, ലിൻഡ മാത്യു എന്നിവർ നേതൃത്വം നൽകി. മാതാപിതാക്കൾ ഉൾപ്പെട്ട സമാപന യോഗം, സമ്മാനദാനം, റാലി എന്നിവയോടുകൂടെ 23 വൈകിട്ട് നാലിന് ക്യാമ്പിന് അനുഗ്രഹത്തോടെ തിരശീല വീണു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading