അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ

കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും.
റവ.റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, പാസ്റ്റർ ജിനു മാത്യു യു. കെ, പാസ്റ്റർ സാബു കുമാർ, ഡോ. നന്നു കെ. എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.

ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ യേശുദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
എ.ജി ദക്ഷിണ മേഖല ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. മറ്റു പ്രസിദ്ധ ഗായകരും ഗാനങ്ങൾ ആലപിക്കും.
രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9 വരെയാണ്.
വെള്ളി, ശനി ദിവസങ്ങളിൽ ശുശ്രൂഷക സെമിനാർ രാവിലെ 9 മണിക്ക് ആരംഭിക്കും. സഭയുടെ പുത്രിക ഘടകങ്ങളായ WMC, CA, സണ്ടേസ്കൂൾ എന്നിവയുടെ വാർഷികസമ്മേളനവും ശബ്ദം ദ്വൈമാസികയുടെ പ്രത്യേക സമ്മേളനവും നടക്കും. ക്രിസ്തീയ ശുശ്രൂഷയിൽ 40 വർഷം പൂർത്തിയാക്കിയ പാസ്റ്റർമാരെ ആദരിക്കും.

എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ പൊതുസഭാ യോഗം.
കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ജനറൽ കൺവീനറും പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് സെക്രട്ടറിയായും വിവിധ സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading