ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് തിരഞ്ഞെടുപ്പ്: ജെയിംസ് ജോര്‍ജ് ഇലക്ഷന്‍ ഓഫീസര്‍, ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവർ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍

കുമ്പനാട് : ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സോദരി സമാജം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞ ദിവസം കൂടിയ സ്റ്റേറ്റ് കമ്മറ്റി നിര്‍ദ്ദേശപ്രകാരം ഇലക്ഷന്‍ കമ്മീഷണറായി ജെയിംസ് ജോര്‍ജിനെയും റിട്ടേണിങ്ങ് ഓഫീസര്‍മാരായി ജോജി ഐപ്പ് മാത്യൂസിനെയും സജി മത്തായി കാതേട്ടിനെയും നിയമിച്ചു.

News Middle Advt Banner

റിട്ട. അധ്യാപകനും ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിയുമാണ് ജെയിംസ് ജോര്‍ജ് വേങ്ങൂര്‍. ഈ വര്‍ഷം നടന്ന പി.വൈ.പി.എ സ്റ്റേറ്റ് തെരഞ്ഞെടുപ്പിന്റെയും ഇലക്ഷന്‍ ഓഫീസര്‍ ആയിരുന്നു. ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരും ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളുമാണ് കഴിഞ്ഞ സോദരി സമാജം തിരഞ്ഞെടുപ്പില്‍ റിട്ടേണിങ്ങ് ഓഫീസറായിരുന്നു ജോജി ഐപ്പ് മാത്യൂസ്.

തിരഞ്ഞെടുപ്പ് ക്രമീകരണം സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടന്നു. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ജെയിംസ് ജോർജ്, ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് സോദരി സമാജം പ്രസിഡൻ്റ് ഏലിയാമ്മ തോമസ്, വൈസ് പ്രസിഡൻ്റ് റോസമ്മ ജെയിംസ്, സെക്രട്ടറി സൂസൻ എം.ചെറിയാൻ, ജോയിൻ്റ് സെക്രട്ടറിമാരായ ജെയ്മോൾ രാജു, ഒമേഗ സുനിൽ, ട്രഷറർ ജോയമ്മ ബേബി എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. അംഗത്വ ശേഖരണ ലിസ്റ്റ് പൂര്‍ത്തിയാകുന്നതനുസരിച്ച് ഐ.പി.സി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading