പത്തനാപുരം സെന്റർ പി.വൈ.പി.എ പുതിയ ഭരണ സമിതി നിലവിൽ വന്നു
പത്തനാപുരം: പത്തനാപുരം സെന്റർ പി.വൈ.പി.എ അടുത്ത ടേമിലേക്കുള്ള ഭരണ സമിതി നിലവിൽ വന്നു. ഇവാ. ജോൺസൻ ജി തോമസ് ആണ് പ്രസിഡന്റ്. അലക്സ് എബ്രഹാം, ഷെറിൻ തോമസ് എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ആഷേർ മാത്യു തോമസ് ആണ് സെക്രട്ടറി. സ്റ്റാൻലി വയല, സാം പോൾ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ജോയൽ എബി ജോർജ്ജ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏബൈൽ മാത്യു പബ്ലിസിറ്റി കൺവീനർ, ബിബിൻ ബേബി (സംസ്ഥാന പ്രതിനിധി) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലേക്കുള്ള പ്രതിനിധികൾ.
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് പൊതുയോഗത്തിൽ സന്നിഹിതനായിരുന്നു. ഒപ്പം ലഖു സന്ദേശം നൽകി പുതിയ ഭരണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ഐ.പി.സി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി എ തോമസ് നേതൃത്വം നൽകി. കേരള സ്റ്റേറ്റ് പി.വൈ.പി.എ പ്രസിഡന്റ് ഇവാ. ഷിബിൻ ജി ശാമുവൽ, ജനറൽ കൗൺസിൽ അംഗം അഡ്വ. ജോൺസൻ കെ ശാമുവൽ, പത്തനാപുരം സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എബി പി ജോർജ്ജ്, സെക്രട്ടറി പാസ്റ്റർ എസ്. മത്തായി കുട്ടി, ജോയിന്റ് സെക്രട്ടറി ജോൺസൻ ശാലേം എന്നിവർ സന്നിഹിതരായിരുന്നു.