നിർദ്ധന രോഗികൾക്ക് സാന്ത്വനമേകുവാൻ സഹായ പദ്ധതിയുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ

കോട്ടയം: ഐ.പി.സി.കോട്ടയം നോർത്ത് സെൻറ്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നിർദ്ധന രോഗികൾക്കൊരു കൈതാങ്ങായി സാന്ത്വനം എന്ന പേരിൽ മെഡിക്കൽ സഹായ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇന്ന് ജൂലൈ 22 ന് മാസയോഗനന്തരം ഉച്ചക്ക് 12.30 ഐ.പി.സി. സീയോൻ ടാബർനാക്കൾ, കോട്ടയം സഭയിൽ നടക്കും .

News Middle Advt Banner

പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി ബ്രദർ ജെസ്റ്റിൻ നെടുവേലി ഉദ്ഘാടനം നിർവ്വഹിക്കുകയും സെൻറ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ടി.അലക്സാണ്ടർ സമർപ്പണ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്യും. കോട്ടയം എം.എൽ.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആശംസ അറിയിക്കുകയും ചെയ്യും.

രോഗവസ്ഥയിൽ നിസ്സഹായരായിപ്പോയ നിർദ്ധന രോഗികൾക്ക് കൈതാങ്ങ് എന്ന ലക്ഷ്യത്തോടെ
കിഡ്നി , ക്യാൻസർ , ബാധിതരായ ഏറ്റവും അർഹരായവർക്ക് മുൻഗണന നൽകുന്നു. ഒപ്പം കർത്താവായ യേശുക്രിസ്തു കാണിച്ച സമാരിറ്റൻ മിഷൻ മാതൃക സേവനത്തിനായി രക്ഷിക്കപ്പെട്ട പി വൈ പി എ പ്രാവർത്തികമാക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading