ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ 16 മത് നാഷണൽ കോൺഫറൻസ് 2023 ജൂലൈ 21 മുതൽ 23 വരെ നടക്കും

വാർത്ത : സിബി മാത്യു

 

ഒക്സ്ഫോഡ് : ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ 16 മത് നാഷണൽ കോൺഫറൻസ് 2023 ജൂലൈ 21 മുതൽ 23 വരെ Wheatley Park School, Holton, Oxford OX33 1QH ൽ വച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ വേദപണ്ഡിതനും,മികച്ച പ്രഭാഷകനും, സമകാലിക വിഷയങ്ങളിൽ വളരെ കൃത്യമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന പാസ്റ്റർ അനിൽ കൊടിത്തോട്ടം ആണ് ഇപ്രാവശ്യത്തെ കോൺഫറൻസിൽ പ്രത്യേക ക്ഷണിതാവ്. ഓക്സ്ഫോർഡിൽ വെച്ച് നടത്തപ്പെടുന്ന കോൺഫറൻസ് ജൂലൈ മാസം 21 വെള്ളിയാഴ്ച്ച വൈകിട്ട് 05:30ന് ചർച്ച് ഓഫ് ഗോഡ് യൂകെ & ഇയു ഓവർസിയർ റവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ചു ഉദ്‌ഘാടനം നിർവഹിക്കും. പ്രസ്തുത മീറ്റിംഗ് ജൂലൈ 23ന് ഉച്ചയോടു കൂടി അവസാനിക്കും. നാഷണൽ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. “The Incomparable Christ” 1 Thimothy 6:13-16 എന്ന വചനം കേന്ദ്രീകരിച്ചു നടത്തപ്പെടുന്ന കോൺഫറൻസിൽ കുഞ്ഞുങ്ങൾക്കും, യവ്വനക്കാർക്കും സഹോദരിമാർക്കും മുതിർന്നവർക്കും ലീഡേഴ്സിനും പ്രത്യേകം പ്രതേകം വൈവിധ്യമാർന്ന ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള മീറ്റിംഗുകൾ ഉണ്ടായിരിക്കുന്നതാണ്. ഡോ. ബ്ലെസ്സൻ മേമന കുടുംബമായി യുവജനങ്ങൾക്കും വനിതകൾക്കും (സിസ്. ബിൻസി സാറാ) പ്രത്യേക സെക്ഷനുകളിൽ ക്ലാസുകൾ എടുക്കുന്നു എന്നുള്ളതും മറ്റൊരു പ്രത്യേകത ആണ്. നാഷണൽ കമ്മിറ്റിയോടൊപ്പം കോൺഫറൻസ് കൺവീനേഴ്‌സ് ആയി ബ്രദർ ബ്ലെസ്സൺ തോമസും സിബി മാത്യുവും പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading