ഫെയ്ത്ത് ബൈബിൾ കോളേജ് 32-മത് അധ്യയന വർഷം ആരംഭിച്ചു

 

ഹരിയാന: ഫരിദാബാദ് ഫെയ്‌ത് ബൈബിൾ കോളേജ് 32-മത് അധ്യയന വർഷം ഇന്നലെ സെക്ടർ 23 കോളേജ് ചാപ്പലിൽ പ്രാർത്ഥിച്ചു ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റർ പാസ്റ്റർ എബ്രഹാം ഡാനിയേൽ അധ്യക്ഷത വഹിച്ചു. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മാനേജർ റവ. സാം ജി കോശി ഉദ്ഘാടനം നിർവഹിച്ചു. സെമിനാരി ചാപ്ലൈൻ ഡോ. രാജീവൻ എം തോമസ് മുഖ്യ സന്ദേശം നൽകി. രജിസ്ട്രാർ പാസ്റ്റർ അലക്സാണ്ടർ സാമൂവേൽ സ്വാഗതവും റവ. ജോൺ വി അലക്സ്‌ നന്ദിയും അറിയിച്ചു. പാസ്റ്റർമാരായ റെജി ജോർജ്, ജെ പി വെണ്ണിക്കുളം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സഹോദര സ്ഥാപനമാണ് ഫെയ്ത്ത് ബൈബിൾ കോളേജ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading