പാസ്റ്റർ വൈ. തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഫിലദൽഫിയ: കേരളത്തിലും അമേരിക്കയിലും ദീർഘവർഷങ്ങൾ കർത്തൃശുശ്രൂഷയിൽ ആയിരുന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, ഹാർവെസ്റ്റ് ഇൻറർനാഷണൽ ചർച്ച് അംഗമായിരുന്ന കർത്തൃദാസൻ പാസ്റ്റർ വൈ തോമസ് (86 വയസ്സ്) ജൂലൈ 7 വെള്ളിയാഴ്ച്ച ഫിലദൽഫിയയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
1936 നവംബർ 22 ന് പത്തനാപുരം പുതുവേൽ മാരൂരിൽ മലയിൽ വടക്കേതിൽ പരേതരായ ചെറിയാൻ യോഹന്നാന്റെയും ശോശാമ്മ യോഹന്നാന്റെയും ആറ് മക്കളിൽ മൂന്നാമനായി ജനിച്ച പാസ്റ്റർ വൈ തോമസ് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മൂഴിയാർ പവർ ഹൗസിൽ ജോലി ചെയ്ത് വരവേയാണ് കർത്താവിൻ്റെ വേലയ്ക്ക് വേണ്ടി വിളിയുണ്ടാകുന്നത്. ഭവനത്തിൽ നിന്നും ഏകനായി കർത്താവിങ്കലേക്ക് വന്ന പാസ്റ്റർ വൈ തോമസ് ദൈവവിളി അനുസരിച്ച് തന്നെ കർത്താവിന്റെ ശുശ്രൂഷയ്ക്ക് സമർപ്പിച്ചു. കലഞ്ഞൂരിൽ ആയിരുന്നു പ്രാരംഭ പ്രവർത്തനം. പിന്നീട് കുണ്ടറ, വെച്ചൂച്ചിറ, റാന്നി (ശാലേം), പ്ലാച്ചേരി, റാന്നി (ഇടിയപ്പാറ) തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു. 1998 ൽ അമേരിക്കയിലേക്ക് കുടിയേറി പോകുകയും അവിടെ വിവിധ സഭകളിൽ ശുശ്രൂഷിക്കുകയും ചെയ്തു.
ഭാര്യ: പെണ്ണമ്മ തോമസ്. മക്കൾ: ലാലി തോമസ്, ലില്ലി റെജി (ഐ പി സി കേരളാ സ്റ്റേറ്റ് സോദരി സമാജത്തിന്റെ മുൻ ഭാരവാഹിയും പ്രഭാഷകയും), ലിസി തോമസ്. മരുമക്കൾ : ജോർജ് മാത്യു, പാസ്റ്റർ റെജി പുന്നൂസ്, സാജൻ വർഗീസ്.
സംസ്കാര ശുശ്രൂഷ : ജൂലൈ 11 ചൊവ്വാഴ്ച 12.45 മണിക്ക് ലോൺ വ്യൂ സെമിത്തേരിയിൽ പാസ്റ്റർ ജോൺ സാമുവേലിന്റെ നേതൃത്വത്തിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading