ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന് സമാപിക്കും

ഇന്ത്യാനാ / (പെൻസൽവേനിയ): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന്  സമാപിക്കും. ജൂലൈ 5 ന് പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ച സാർവ്വദേശീയ കണ്‍വന്‍ഷനിൽ ബുധൻ, വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിൽ രാത്രി 7 ന് സുവിശേഷ പ്രസംഗവും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗവും ഉച്ചക്ക് 2 ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും നടന്നു. പാസ്റ്റർമാരായ ഐഡാവേ ലീ, കാർലാൻഡ് റൈറ്റ്, ഷാജി മംഗലത്ത്, ഗ്രെഗ് വിൽ‌സൺ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു നേതൃത്വം നൽകി.

ഇന്നലെ ഉച്ചക്ക് 2 ന് ഉപവാസ പ്രാര്‍ത്ഥനയും രാത്രി 7 ന് സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടന്നു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ബ്രൂക്ലിന്‍, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ സിറ്റി, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഓട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും നൂറുക്കണക്കിന് ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. അമേരിക്കൻ ഐക്യനാടുകളിലെ സഭയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽ‌സൺ കൺവൻഷന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading