ഫെബിനെ സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് ആദരിച്ചു

കൊട്ടാരക്കര: സിവിൽ സർവീസ് പരീക്ഷയിൽ 254 ആം റാങ്ക് നേടിയ ഫെബിൻ ജോസ് തോമസിനെ ഫലകം നൽകി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റ് ആദരിച്ചു. കൊട്ടാരക്കര ടൗൺ ചർച്ചിൽ നടന്ന സൺഡേസ്കൂൾ മേഖല സമ്മേളനത്തോടനുബന്ധിച്ച യോഗത്തിലാണ് മെമന്റോ നൽകി സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ ജെ ജോസഫ്, ഫെബിനെ ആദരിച്ചത്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ ചർച്ചിലെ സജീവ അംഗവും സൺഡേസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ആണ് ഫെബിൻ. തൻറെ വിജയത്തിനായി പ്രാർത്ഥിക്കുകയും ആദരിക്കുകയും ചെയ്ത സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിനോട് അദ്ദേഹം നന്ദി അറിയിച്ചു. തുടർന്നും അനേക കുട്ടികൾ നമ്മുടെ ഇടയിൽ നിന്നും സിവിൽ സർവീസ് രംഗത്തേക്ക് വരുവാൻ പ്രോത്സാഹിപ്പിക്കുയും പ്രാർത്ഥിക്കുകയും ചെയ്യാൻ ഫെബിൻ തോമസ് സഭയോട് ആഹ്വാനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply