ഡോ. വിനിൽ പോൾ കേരളാ സാഹിത്യ അക്കാദമി (വൈജ്ഞാനിക സാഹിത്യം) അവാർഡിന് അർഹനായി
ചരിത്രകാരനും അപ്പൊളജിസ്റ്റുമായ ഡോ.വിനിൽ പോൾ കേരളാ സാഹിത്യ അക്കാദമി ( വൈജ്ഞാനിക സാഹിത്യം) അവാർഡിന് അർഹനായി.
ഡോ വിനിലിൻ്റെ “അടിമ കേരളത്തിൻ്റെ അദൃശ്യ ചരിത്രം” എന്ന ചരിത്ര ഗ്രന്ഥമാണ് അവാർഡിന് അർഹമായത്.
കഴിഞ്ഞ വർഷം PSC, TET പരീക്ഷകൾക്ക് ഈ ഗ്രന്ഥത്തെക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു. നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ വിനിൽ പോൾ.
സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വർക്കിൻ്റെ കോൺഫറൻസുകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള അടിമ ജനതയുടെ പോരാട്ടത്തിൻ്റെ ചരിത്രം മനോഹരമായിട്ടാണ് വിനിൽ തൻ്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചത്..
വിനിൽ പോൾ ന്യൂഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സെൻ്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ മോഡേൺ ഹിസ്റ്ററിയിൽ “കേരളത്തിലെ അടിമ കച്ചവടവും അതിനെതിരെയുള്ള നിയമങ്ങളും” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. കണ്ണൂർ അഞ്ചരക്കണ്ടിയിലുള്ള ബിഎംഎസ് മിഷനറിമാരുടെ പ്രവർത്തനങ്ങളും മധ്യകേരളത്തിൽ, പ്രത്യേകിച്ച് മുണ്ടക്കയം മേഖലകളിൽ സിഎംഎസ് മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളുമാണ് പഠനവിധേയമാക്കിയത്
ക്രൈസ്തവ മിഷണറിമാർ കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളെ അടിമുടി പരിഷ്ക്കരിച്ച അറിയപ്പെടാത്ത ചരിത്രം തന്നിലൂടെ വെളിച്ചം കണ്ടു.