ഏക സിവിൽ കോഡ്: പൂർണമായും പിന്തുണയ്ക്കാതെ ഓർത്തഡോക്സ് സഭ

കോട്ടയം: ഏക സിവിൽ കോഡിനെ പൂർണമായും പിന്തുണയ്ക്കാതെ ഓർത്തഡോക്സ് സഭ. വേഗത്തിൽ സിവിൽ കോഡ് നടപ്പാക്കരുതെന്ന് സഭാധ്യക്ഷന്‍‌ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മതനിയമങ്ങൾ ഹനിക്കുന്നതാകരുത് ഏക സിവിൽ കോഡെന്നും കാതോലിക്കാ ബാവ പറഞ്ഞു.

News Middle Advt Banner

അതേസമയം, മണിപ്പുരിലേതു വർഗീയ കലാപം എന്നു പറയാൻ സാധിക്കില്ലെന്നും രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും ബാവ പ്രതികരിച്ചു. ഇരുവിഭാഗങ്ങളിലും നാശമുണ്ട്. എന്നാൽ ക്രൈസ്തവ വിഭാഗത്തിനാണു കൂടുതൽ നാശം. ഇതിൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും ആശങ്കയുണ്ട്. കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. ആഭ്യന്തരമന്ത്രി സ്ഥലം സന്ദര്‍ശിച്ചിട്ടും പ്രശ്നം പരിഹരിക്കാനാകാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading