മണിപ്പൂർ കലാപം: ചർച്ചാ സമ്മേളനം നടന്നു
പാലാരിവട്ടം: മണിപ്പൂർ കലാപത്തിന്‍റെ സത്യമെന്ത്? എന്ന കാലിക വിഷയത്തെ അധികരിച്ച് പാലാരിവട്ടം, കെസിബിസി, പിഒസിയിൽ ചർച്ചാസമ്മേളനം നടന്നു.
കെസിബിസി മീഡിയ കമ്മീഷന്‍റെ നേതൃത്വത്തിലാണ് പ്രോഗ്രാം നടന്നത്.
മണിപ്പൂരിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച അന്തർദേശീയ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ.ആന്‍റോ അക്കര വിഷായവതരണം നടത്തി.
കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറി റവ. ഫാദർ ഡോ. ഏബ്രഹാം ഇരുമ്പാനിക്കൽ അധ്യക്ഷത വഹിച്ചു.
പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്റർ( POC) ഡെപ്യുട്ടി ഡയറക്ടർ ഫാദർ ജേക്കബ് പാലയ്‌ക്കാപിള്ളി സമാപന സന്ദേശം നൽകി.
കലാപ ബാധിത മേഖലകൾ സന്ദർശിച്ച ശ്രീ ഹൈബി ഈഡൻ എംപി, ശ്രീ ടി.ജെ. വിനോദ് എംഎൽഎ, പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ ഉൾപ്പെടെ നിരവധി വിശ്വാസികൾ, മാധ്യമ പ്രവർത്തകർ, വൈദീകർ, സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.