പാസ്റ്റർ ഒ കെ തോമസ്കുട്ടിയുടെ എഴുപത് വർഷത്തെ വിശ്വസ്തവും ഫലപ്രദവുമായ ജീവിതവും ശുശ്രൂഷയും
തയ്യാറാക്കിയത് – രമ്യ തൃശൂർ
ആലുവ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ മുതിർന്ന ശുശ്രുഷകനായ പാസ്റ്റർ ഒ കെ തോമസ്കുട്ടി ദൈവത്തിന്റെ വിശ്വസ്തതയുടെ 70 വർഷം പൂർത്തിയാക്കുന്നു. 1970 ൽ പതിനേഴാം വയസിൽ ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ദൈവവചന പഠനത്തിനായി പാസ്റ്റർ പി ജെ ഡാനിയേൽ നേതൃത്വം നൽകുന്ന മാവേലിക്കരയിലെ വേദപഠനശാലയിൽ ചേർന്ന് ദൈവേല ആരംഭിച്ചു. വേദ പഠനത്തിന് ശേഷം ചില വർഷങ്ങൾ ഇന്ത്യ എവെരി ഹോം ക്രൂസേഡിൽ പ്രവർത്തിച്ചു.
തുടർന്ന് ദീർഘവർഷം ശാരോൻ സഭയുടെ മലബാറിലുള്ള ചിൽഡ്രൻസ് ഹോമിന്റെ ചുമതല ഏറ്റെടുത്തു. ആ സമയത്തു മലബാറിൽ ശാരോൻ സഭക്ക് നിരവധി പുതിയ കൂട്ടായ്മകൾ തുടങ്ങുവാൻ സാധിച്ചു. തുടർന്ന് ശാരോൻ സഭയുടെ ചുമതലയിൽ ഉള്ള വിവിധ സഭകളിൽ ശ്രുശ്രുഷ ചെയ്തു. കൊച്ചറ, മുക്കൂട്ടുതറ, തൃശൂർ ജില്ലയിലെ അഞ്ചേരി, തൃത്തല്ലൂർ, പാലക്കാട്, തമിഴ്നാട്ടിലെ ഗുഡല്ലൂർ എന്നിസഭകളിൽ ശുശ്രുഷിച്ചു. കാലിക്കറ്റ് തിയളോജിക്കൽ കോളേജിലെ അദ്ധ്യാപകനായും, ഗുഡല്ലൂർ മാറാനാഥ തിയളോജിക്കൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ആയും, നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എം പൗലോസ് രാമേശ്വരം നേതൃത്വം നൽകുന്ന ഇന്റർനാഷണൽ സ്കൂൾ ഓഫ് മിനിസ്ടറിയുടെ ഗുഡല്ലൂർ ബൈബിൾ കോളേജിന്റെയും മുഖ്യ ചുമതലക്കാരനായിരുന്നു. ശാരോൻ സഭയുടെ തൃശൂർ പാലക്കാട് സെക്‌ഷൻ ശുശ്രുഷകനായും നീലഗിരി വയനാട് ഡിസ്ട്രിക്ട് ശുശ്രുഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് പേരെ ക്രിസ്തുവിങ്കലേക്കു അടുപ്പിക്കുവാനും നൂറുകണക്കിന് പേരെ സ്നാനപെടുത്തുവാനും ദൈവിക വേലയ്ക്കു ചുമതല ഏല്പിക്കുവാനും കഴിഞ്ഞു. തൃത്തല്ലൂർ സഭയുടെ ചുമതലയിൽ ഇരിക്കുമ്പോൾ പലപ്പോഴും സുവിശേഷ വിരോധികളുടെ ഭീക്ഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
തന്റെ ആയുസിന്റെ എഴുപതാം വയസ്സിലും അനേകരെ ക്രിസ്തുവിനുവേണ്ടി നേടുവാൻ വേണ്ടി പ്രവർത്തിക്കുന്നു. ശാരീരിക ഷീണത്താല് സഭ ശുശ്രുഷയിൽ നിന്നും വിരമിച്ചു ആലുവയിൽ വിശ്രമ ജീവിതം നയിക്കുകയാണ്. റാന്നി കുഴിക്കാലയിൽ പൊന്നമ്മ തോമസ് ആണ് സഹധർമിണി. മക്കൾ സാറാമ്മ- റെജി ജോയ് , സാം- സിജി, സന്തോഷ്- രമ്യ. ഏഴു കൊച്ചു മക്കളെയും ദൈവം ദാനമായി നൽകി. ഏഴു പതിറ്റാണ്ടു നടത്തിയ ദൈവത്തിന്റെ വിശ്വസ്തഥ ഓർത്തു ദൈവത്തെ സ്തുതിക്കാം.