ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ

കുമ്പനാട് : കേരളാ സംസ്ഥാന പി വൈ പി എ തിങ്കളാഴ്ച സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് കൂടിയ സംസ്ഥാന സമിതിയിൽ ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മുന്നോട്ടു വെച്ച കാലോചിതമായ മാറ്റങ്ങൾ ഭരണനിർവഹണ സംവിധാനത്തിലും അതുപോലെ ഓരോ അംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന നിരവധി പദ്ധതികൾ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യുകയും അംഗീകാരം നൽകുകയും ചെയ്തു.

എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ ഐ ഡി കാർഡ്, PYPA അംഗത്വം ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ പുതുക്കിയാൽ മതിയാവും, മൂന്ന് വർഷത്തെ അംഗത്വം എടുക്കുന്ന എല്ലാവർക്കും ആദ്യത്തെ ഒരു വർഷം സംസ്ഥാന സമിതി കോംപ്ലിമെന്ററിയായി നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ആക്‌സിഡന്റൽ ഇൻഷുറൻസ് പരിരക്ഷ, ലോക്കൽ തലം മുതൽ സ്റ്റേറ്റ് തലം വരെയുള്ള ഭരണനിർവ്വഹണ പ്രവർത്തനങ്ങളെ കോർത്തിണക്കുന്ന വിശാലമായ വെബ്‌പോർട്ടൽ സംവിധാനം, എല്ലാ അംഗങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ, സംസ്ഥാന താലന്ത് പരിശോധന പൂർണമായും ഡിജിറ്റലൈസ് ചെയ്യും, നിറവ്2k23 യൂത്ത് പവർ കോൺഫറൻസിന്റെ രണ്ടാം പതിപ്പ് ജൂലൈ 1ന് തിരുവനന്തപുരത്ത്, സ്നേഹക്കൂട് വേങ്ങൂർ പ്രൊജക്റ്റ്‌ പൂർണ്ണമായും pypa യിലെ യുവജനങ്ങളുടെ മാത്രം പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കും.
വിശദ വിവരങ്ങൾ ഈ മാസം അവസാനം ഇറങ്ങുന്ന സംസ്ഥാന സർക്കുലറിൽ പ്രസിദ്ധീകരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading