നിലമ്പൂരിൽ കരടിയുടെ ആക്രമണം: യുവാവിന് പരിക്ക്

മലപ്പുറം: നിലമ്പൂർ ഉൾവനത്തിൽ കരടിയുടെ ആക്രമണത്തിൽ എടക്കര തരിപ്പപൊട്ടി കോളനിയിലെ വെളുത്തയ്ക്കാണ് പരിക്കേറ്റത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഉൾവനത്തിൽ തേൻ ശേഖരിക്കാൻ പോയ വെളുത്തയെ കരടി ആക്രമിക്കുകയായിരുന്നു. സ്ഥിരമായ ഉൾവനത്തിൽ തേൻ ശേഖരിക്കുന്നയാളാണ് വെളുത്ത. തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. വെളുത്തയുടെ കാലിൽ ഗുരുതര പരിക്കുണ്ട്. ആക്രമണത്തെത്തുടർന്ന് വെളുത്തയുടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ കരടി ഉൾക്കാട്ടിലേക്ക് ഓടിപ്പോയി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading