QMPC യുടെ നേതൃത്വത്തിലുള്ള PRAY FOR THE LAND ഇന്ന് വൈകിട്ട് ഏഴിന്

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) നേതൃത്വം നൽകുന്ന PRAY FOR THE LAND ഇന്ന്, ശനിയാഴ്ച വൈകീട്ട് ഏഴിന് ദോഹ ഏജി ഹാളിൽ വെച്ച് നടക്കും. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ടി.എസ് സാമുവേൽകുട്ടി വചനത്തിൽ നിന്ന് ശുശ്രൂഷിക്കും.

തദവസരത്തിൽ ഈ വർഷം പുതിയതായി വന്ന പാസ്റ്റർ. ജോസഫ് തോമസ് (ശാലേം ഐ.പി.സി), പാസ്റ്റർ. സാം റ്റി.ജോർജ്ജ് (ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ. ബിനു തോമസ് (ഐ.പി.സി. ഫെയ്ത് സെന്റർ) എന്നീ ദൈവദാസന്മാരെ QMPC യിലേക്ക് സ്വാഗതം ചെയ്യും. ദീർഘ വർഷങ്ങൾ ഐഡിസിസി യുടെ ചുമതല വഹിച്ച പാസ്റ്റർ ജേക്കബ് ജോണിന് യാത്രയയപ്പ് നൽകും.

QMPC യിലെ എല്ലാ സഭകളിൽ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ മീറ്റിംഗിൽ QMPC പ്രസിഡന്റ് പാസ്റ്റർ പി.കെ. ജോൺസൺ അധ്യക്ഷത വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading