പ്രാർത്ഥനാസംഗമം: 2 മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന “2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ ഐ. സി. പി. ഫ് ക്യാമ്പ് സെന്റർ, കുമ്പനാട് നടക്കും. ഈ വർഷത്തെ ചിന്താവിഷയം പ്രാർത്ഥനയിൽ പോരാടുക (Fervent Prayer ) എന്നതാണ്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും 500 പേർ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

യു. എ. ഇ, കേരളം, ആന്ധ്രാ, തെലുങ്കാന, ഛത്തീസ്ഗഡ്, ഒറീസ, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 70 അധികം സഭയും 70 തോളം സുവിശേഷകരും ഉള്ള പ്രർത്ഥനാസംഗമം സുവിശേഷപ്രവർത്തിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. ആരാധന, ദൈവ വചന പഠനം, മിഷൻ ചലച്ച്, സാക്ഷ്യം,കൌൺസിലിങ്ങ് , കുട്ടികൾക്കും യുവാക്കൾക്കും ഉള്ള പ്രത്യേക സെഷൻ, രോഗികൾക്ക്‌ വേണ്ടി പ്രത്യേക പ്രാർത്ഥന എന്നിവക്ക്‌ പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading