ICPF പ്രമോഷണൽ മീറ്റിംഗ് മെയ് 11ന് ടോറോന്റോയിൽ

കാനഡ / ടൊറന്റോ: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) ഒരുക്കുന്ന പ്രമോഷണൽ മീറ്റിംഗ് 2023 മെയ് 11 വ്യാഴാഴ്ച വൈകിട്ട് 7:00 ന് സയോൺ ഗോസ്പൽ അസ്സെംബ്ലി ചർച്ചിൽ വെച്ച് നടക്കും.

ഐ.സി.പി.ഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ് ദൈവവചന സന്ദേശം നൽകും. ഈ തലമുറയിലെ ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും രക്ഷയുടെ സുവിശേഷം എത്തിക്കുക എന്ന ദൗത്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഐസിപിഎഫ്.കാമ്പസ് ഗ്രൂപ്പുകൾ,യൂത്ത് ക്യാമ്പുകൾ, പരിശീലന പരിപാടികൾ, കൗൺസിലിംഗ്,കരിയർ ഗൈഡൻസ് മുതലായ പ്രവർത്തനങ്ങളിലൂടെ അനേകംപേരെ ദൈവസ്നേഹത്തിലേക്കു നയിക്കുവാൻ ഐസിപിഎഫ് ന് കഴിഞ്ഞിട്ടുണ്ട്. ഐ.സി.പി.ഫ് മിനിസ്ട്രിയെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും ഈ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading