എ. ജി മുവാറ്റുപുഴ സെക്ഷൻ സി. എ ഒരുക്കുന്ന സംഗീത വിരുന്നും ദൈവവചന ശുശ്രുഷയും ഇന്ന്

മുവാറ്റുപുഴ: ഇന്നു വൈകുന്നേരം 5.30 മുതൽ രാത്രി 9 മണി വരെ എ. ജി മുവാറ്റുപുഴ സെക്ഷൻ യുവജന വിഭാഗമായ സി.എയുടെ (Christ’s Ambassadors) ആഭിമുഖ്യത്തിൽ മുവാറ്റുപുഴ KSRTC ബസ് സ്റ്റാൻഡിനു എതിർവശത്തുള്ള എ.ജി പ്രയർ ഹോം ഹാളിൽ വെച്ച് “Tehllim” എന്ന പേരിൽ സംഗീത വിരുന്നും ദൈവവചന ശുശ്രുഷയും നടക്കുന്നു. പ്രസ്തുത യോഗത്തിൽ ക്രൈസ്‌തവ കൈരളിക്കു അനുഗ്രഹീത ഗാനങ്ങൾ സംഭാവന നൽകിയ ഷാരൂൺ വര്ഗീസ് (സ്വർഗീയ ശില്പിയെ… രചതിയാവ്‌), ബിനീഷ ബാബ്‌ജി (ഡൽഹി) എന്നിവരോടു ചേർന്ന് അനുഗൃഹീതരായ മറ്റു കലാകാരന്മാരും സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കുന്നു.

അനുഗ്രഹീത പ്രഭാഷകനും യുവജന വിഭാഗത്തിനു നേതൃത്വം നൽകുന്ന സി.എ യുടെ സംസ്ഥാന അദ്ധ്യക്ഷൻ പാസ്റ്റർ ജോസ് റ്റി ജോർജ് ദൈവവചനത്തിൽ നിന്നും സംസാരിക്കും. മുവാറ്റുപുഴ സെക്ഷൻ സി. എ പ്രസിഡന്റ് പാസ്റ്റർ എം.എം ജോൺസൻ അദ്ധ്യക്ഷത വഹിക്കും. എ. ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റവ. പി ബേബി യോഗത്തിൽ പങ്കെടുക്കും. പ്രസ്തുത യോഗത്തിലേക്ക് എല്ലാ ദൈവജനത്തെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading