ആത്മപകര്‍ച്ച -2023 പവർ കോൺഫറൻസ് ജൂൺ 24 ന്

കാനഡ: ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റ് ഏകദിന പവർ കോൺഫെറൻസ് “ആത്മപകർച്ച -2023” എന്ന പേരിൽ 2023 ജൂൺ 24 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10:00 മണി മുതൽ ഉച്ചക്ക് 01:00 മണി വരെ സയോൺ ഗോസ്പൽ അസംബ്ലി ചർച്ചിൽ (20-244 Brockport Drive, Etobicok, M9W 6X9) വെച്ച് നടക്കും.

പാസ്റ്റർ ബൈജു മാലക്കര പ്രസം​ഗിക്കും. കെ ഇ ഒന്റാറിയോ ക്വയർ ആരാധനക്കു നേതൃത്വം നൽകും. കോൺഫറൻസിനുള്ള ഒരുക്കങ്ങള്‍ ഒന്റാറിയോ യൂണിറ്റ് പ്രസിഡന്റ് ബിജു പി. സാമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. അനുഗ്രഹീതമായ ആത്മീയ സംഗമത്തിനുള്ള വേദിയായി ഈ കോൺഫറൻസ് മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.