ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ രണ്ടാമത് വാർഷിക കോൺഫറൻസ് 21 മുതൽ 23 വരെ ന്യൂപോർട്ടിൽ നടക്കും

വെയിൽസ്‌ (യൂ.കെ): ടാബർനാക്കിൾ പെന്തകോസ്ത് സഭയുടെ (TPC) രണ്ടാമത് വാർഷിക കോൺഫറൻസ് ഏപ്രിൽ 21,22,23 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. ലോകം മുഴുവൻ വ്യാപിച്ച ആത്മീക ഉണർവിന്റെ ആരംഭത്തിനു സാക്ഷ്യം വഹിച്ച വെയിൽസിന്റെ മണ്ണിൽ നിന്നും സുവിശേഷത്തിന്റെ അഗ്നി വർത്തമാന കാലഘട്ടത്തിലും ആളിപടരണമെന്ന ആവശ്യകത വിളിച്ചോതുന്നതാകും കോണ്ഫറൻസ്. ന്യൂപോർട്ട് മില്ലേനിയം സെന്ററിൽ വച്ചു നടത്തപ്പെടുന്ന യോഗങ്ങളിൽ അനുഗ്രഹിത ഉണർവ്വ് പ്രാസംഗകൻ പാസ്റ്റർ റെജി ശാസ്‌താംകോട്ട ദൈവ വചനത്തിൽ നിന്ന് ശുശ്രുഷിക്കും.

ശനിയാഴ്ച ഉച്ചക്ക്‌ ശേഷം യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനിൽ ഡോ. ബ്ലെസൻ മേമന മുഖ്യ പ്രഭാഷകൻ ആയിരിക്കും. ടാബർനാക്കിൾ പെന്തകോസ്ത് ക്വയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. ക്രൈസ്തവ എഴുത്തുപുര, പവർവിഷൻ, രഹബോത്ത് ടീവി, കാഹളം, ഗുഡ്‌ന്യൂസ്, സമാർ ടീവി എന്നീ ഫേസ്ബുക്ക് പേജിലും ടാബാർനാക്കിൾ പെന്തെക്കോസ്ത് ചർച്‌ യൂട്യൂബ് ചാനൽ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ യോഗങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading