ചാത്തന്നൂർ സെന്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി (പബ്ലിസിറ്റി കൺവീനർ)

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെന്റർ 24 മത് വാർഷിക കൺവൻഷൻ സമാപിച്ചു. കാരംകോട് ഐ.പി.സി എബൻ ഏസർ ഗ്രൗണ്ടിൽ ഏപ്രിൽ 13 ന് പാസ്റ്റർ എം.എം ഏബ്രഹാമിന്റെ അദ്ധ്യഷതയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. സുവിശേഷകൻ അജി ഐസക്, പാസ്റ്റർ വി.പി. ഫിലിപ്പ്, ഡോ. ഫിലിപ്പ് പി. തോമസ് എന്നിവർ രാത്രിയോഗങ്ങളിൽ പ്രസംഗിച്ചു.

സമാപന ദിനത്തിൽ സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ ഈശോ അദ്ധ്യക്ഷത വഹിച്ച സംയുക്ത ആരാധനയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് തിരുവത്താഴ ശുശ്രൂഷയ്ക് നേതൃത്വം നല്കി. സിസ്റ്റർ ലിസി ജോൺസൺ, പാസ്റ്റർ സണ്ണി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സമാപനസന്ദേശം റവ.ഡോ. ജോൺസൻ ദാനിയേൽ നല്കി. സോദരി സമാജം കൊട്ടാരക്കര മേഖല സമ്മേളനത്തിൽ സിസ്റ്റർ മിനി ജൂബി പ്രസംഗിച്ചു, സണ്ടേസ്കൂൾ, പി വൈ പി എ വാർഷികത്തിൽ പാസ്റ്റർ ബിജു ജോസഫ് പ്രസംഗിച്ചു. പാസ്റ്റർ രാജൻ വർഗീസ് സ്വാഗതവും സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സണ്ണിമോൻ ജോർജ് കൃതജ്ഞതയും അറിയിച്ചു. ഉമ്മന്നൂർ താബോർ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. പകൽ മീറ്റിംഗിൽ പാസ്റ്ററന്മാരായ മനോജ് കുഴിക്കാല, ബാബു മാത്യു ഭോപ്പാൽ എന്നിവർ പ്രസംഗിച്ചു.

സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്, കൗൺസിൽ അംഗം ആർ. ആർ. റോബിൻ, സെന്റർ ട്രഷറർ സി.കെ. അലക്സാണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു. പാസ്റ്ററന്മാരായ സി.റ്റി. ജോസ്, കെ.എൻ മോഹൻ, റ്റി.കെ. സാംകുട്ടി എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റർ കൺവൻഷൻ കമ്മിറ്റി നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading