പെന്തക്കോസ്ത് ദൈവസഭ പുത്രിക സംഘടനകൾക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാവേലിക്കര: പെന്തക്കോസ്ത് ദൈവസഭ, മാവേലിക്കര 2023 ഫെബ്രുവരി 1 മുതൽ 5 വരെ തഴക്കര ഫെല്ലോഷിപ്പ് സെന്ററിൽ നടന്ന കൺവൻഷനിൽ അടുത്ത 2 വർഷത്തേക്ക് പുത്രിക സംഘടനകൾക്ക് നേതൃത്വം നൽകുന്നതിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിവൈഎഫ് പ്രസിഡന്റ് പാസ്റ്റർ ജെ. തോമസ് മീനാങ്കൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രവീൺ സി.കെ റാന്നി, സെക്രട്ടറി ജിബിൻ എസ് തിരുവനന്തപുരം, അങ്കിത്ത് സീതത്തോട്, ഷോണി ചിറ്റാർ.

സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ സ്റ്റലി യേശുദാസ് വിഴിഞ്ഞം, സെക്രട്ടറി പാസ്റ്റർ ജിബിൻ എസ് പാലാട്, ജോയിന്റ് സെക്രട്ടറി ജിബിൻ ബാബു,ട്രെഷറർ സുനിൽ വഴുവാടി,മെമ്പർ ജെബു റാന്നി, സോളമൻ,യെഹസ്കേൽ.
പിഡബ്ല്യൂഎഫ് പ്രസിഡന്റ് ഡെയ്സി തോമസ് മീനാങ്കൽ, സെക്രട്ടറി സാറ സ്റ്റാൻലി വിഴിഞ്ഞം,ട്രെഷറർ സുജ ബാബു വെണ്മണി, മെമ്പർ ഷീബ ജേക്കബ് ഗുഡല്ലൂർ, ഹിനു ജോസ് വഴുവാടി എന്നിവരെ തിരഞ്ഞെടുത്തു.

കൺവൻഷന്റെ സമാപന പകൽ സംയുക്ത ആരാധനയിൽ ജനറൽ സെക്രട്ടറി ഷാജി വി. സാമുവേൽ മുഖ്യ സന്ദേശം നൽകി. ട്രെഷറർ ജോസ് സാമുവേൽ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് റ്റി. ദേവദാസ് കർത്തൃമേശ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബാബു സൈമൺ മീറ്റിംഗിന് അധ്യക്ഷനായിരുന്നു.പിസിജി ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

2024 ജനുവരി 10 മുതൽ 14 വരെ ജനറൽ കൺവൻഷൻ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെയ്‌ 2,3,4 തീയതികളിൽ ഉപവാസപ്രാർത്ഥന മാവേലിക്കര തഴക്കര ഫെല്ലോഷിപ്പ് സെന്ററിൽ വച്ച് ഉണ്ടായിരിക്കും. പാസ്റ്റർ ബിബിൻ ജോർജ് തിരുവനന്തപുരം,പാസ്റ്റർ സാജൻ തിരുവല്ല, പാസ്റ്റർ പ്രവീൺ കൊല്ലം എന്നിവർ ദൈവവചനം സംസാരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading