മലയാളി സ്കൂൾ വിദ്യാർത്ഥിനി ബഹ്റൈനിൽ നിര്യാതയായി

KE NEWS DESK | BAHRAIN

ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനി സാറാറേച്ചൽ അജി വർഗ്ഗീസ് (14) ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് (ഏപ്രിൽ 6) രാവിലെ ബഹ്റിനിലെ ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്. അജി കെ. വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്).

ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയ രീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസ് എത്തിച്ച് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭൗതീക ശരീരം മോർച്ചറിയിലേക്ക് മാറ്റി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading