ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റർ പുന:സംഘടിപ്പിച്ചു

കുവൈറ്റ്‌: കെ. ഇ കുവൈറ്റ്‌ ചാപ്റ്ററിന്‍റെ വാർഷിക പൊതു യോഗത്തിൽ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭരണസമതിയെ പുന:സംഘടിപ്പിച്ചു.
പ്രസിഡന്റായി ബ്രദര്‍ ബിനു ഡാനിയേല്‍, വൈസ് പ്രസിഡന്റായി ബ്രദര്‍ ലിനു വര്‍ഗ്ഗീസ്, സെക്രട്ടറിയായി ബ്രദര്‍ ഷൈജു രാജന്‍, ജോയിന്റ് സെക്രട്ടറിയായി ബ്രദര്‍ ബിജോയ്‌ പോള്‍സണ്‍, ട്രഷററായി ബ്രദര്‍ റോണി മത്തായി എന്നിവരോടൊപ്പം
മീഡിയ കോർഡിനേറ്റർ: ബ്രദര്‍ ജോൺലി തുണ്ടിയില്‍, ജോ. മീഡിയ കോർഡിനേറ്റർ: ബ്രദര്‍ സുരേഷ് ജോണ്‍, ഇവാൻജലിസം കോർഡിനേറ്റർ: പാസ്റ്റര്‍ സന്തോഷ്‌ വര്‍ഗ്ഗീസ്, അപ്പര്‍ റൂം കോർഡിനേറ്റർ: സിസ്റ്റര്‍ ബിജി പോള്‍, കൊയര്‍ ലീഡര്‍: ബ്രദര്‍ അനില്‍ ഫിലിപ്പ്സ്, എക്സിക്യൂട്ടീവ് മെംബേര്‍സായി ബ്രദര്‍ ജോമി കെ. എബ്രഹാം, ജോമോന്‍ വര്‍ഗീസ്‌ എന്നിവരാണ്.

സീനിയര്‍ എക്സ്-ഒഫീഷ്യല്‍ ആയി പാസ്റ്റര്‍ സാം പള്ളം, പാസ്റ്റര്‍ ജോസ് ഫിലിപ്പ്,
പാസ്റ്റര്‍ റോണി ചെറിയാന്‍, ഡോ. സണ്ണി ആണ്ട്രൂസ് എന്നിവർ പ്രവർത്തനങ്ങൾക്ക് ഊര്‍ജ്ജം പകരം. ബ്രദര്‍ ബിനു ഡാനിയേല്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ച യോഗം ജനറല്‍ പ്രതിനിധിയായ ബിനു വടക്കുംചേരി അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ സന്തോഷ്‌ വര്‍ഗ്ഗീസിന്‍റെ പ്രാര്‍ത്ഥനയും ആശീര്‍വാദത്തോടെ യോഗം അവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading