ഐ.പി.സി. നോർത്തേൺ റീജിയൺ, രോഹിണി: ഈസ്റ്റർ കൺവൻഷൻ.

KE NEWS DESK| NEW DELHI

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൺ രോഹിണി സഭയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ കൺവൻഷനും സംയുക്ത ആരാധനയും നടക്കുന്നു. ഏപ്രിൽ 7 വെള്ളിയാഴ്ച മുതൽ 9 ഞായറാഴ്ച വരെ രോഹിണി സെക്ടർ – 8 ലുള്ള സഭാ ഹാളിൽ വെച്ചാണ് കൺവൻഷൻ നടത്തപ്പെടുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരേയും ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 4 വരേയും ബൈബിൾ ക്ലാസും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. അനുഗ്രഹീത സുവിശേഷ പ്രഭാഷകനായ പാസ്റ്റർ. രാജു കെ. തോമസ്, ഗുജറാത്ത് ഈ യോഗങ്ങളിൽ ദൈവവചനം സംസാരിക്കുന്നതായിരിക്കും. സഭയുടെ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ നടക്കുന്ന ഐ.പി.സി.എൻ.ആറിൻ്റെ സമീപ സഭകളുടെ സംയുക്ത ആരാധനയോടെ ഈ യോഗങ്ങൾക്ക് സമാപനമാകും.
ഐ.പി.സി.എൻ.ആർ രോഹിണി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ. ഡേവിഡ് ഭരദ്വാജിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like
Leave A Reply