വെമ്പ്ളി ക്രിസ്ത്യൻ ഫെൽലോഷിപ് ഒരുക്കുന്ന വി.ബി.എസ്

ലണ്ടൻ(യു.കെ): വെംബ്ലിയിലെ മലയാളി സഭയായ ലണ്ടൻ വെംബ്ലി ക്രിസ്റ്റ്യൻ ഫെലോഷിപ്പ് (W.C.F) ചർച്ച് കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം വീണ്ടും കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി അവധിക്കാല വേദപഠന ക്ലാസുകൾ അണിയിച്ചൊരുക്കുന്നു. ഏപ്രിൽ മാസം 6, 7, 8 (വ്യാഴം മുതൽ ശനി വരെ) തീയതികളിൽ ലണ്ടൻ കിങ്സ്ബറി W C F ആരാധനാലയത്തിൽ ( പ്രിൻസസ് അവന്യൂ NW9 9JL) വച്ചാണ് വി.ബി.എസ് നടത്തപ്പെടുന്നത്.

ജാതിമത ഭേദമെന്യേ എല്ലാ കുഞ്ഞുങ്ങളെയും മാധുര്യമേറിയ ദൈവവചനം കഥകളിലൂടെയും, കവിതകളിലൂടെയും, ഗാനങ്ങളിലൂടെയും ചിത്രരചനയിലൂടെയും രസകരമായി പഠിക്കുവാൻ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. L.I.F.E (Living in fullness everyday) എന്നതാണ് ഇത്തവണത്തെ വിബിഎസി ന്റെ ചിന്താവിഷയം.

3 വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രുചികരമായ ലഘുഭക്ഷണപാനീയങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പ്രവേശം തികച്ചും സൗജന്യമാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading