മലയാളി വൈദികൻ യു.കെയിൽ മരണമടഞ്ഞു

വെയില്‍സ്: യു.കെയിൽ മലയാളി വൈദികനായ ഫാദർ ഷാജി പുന്നാഡ് മരണമടഞ്ഞു. ഫാദർ ഷാജിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബിഷപിന്റെ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നു ഫാദർ ഷാജി എത്താതിരുന്നതിനെ തുടര്‍ന്ന് മലയാളികള്‍ നടത്തിയ അന്വേഷണത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പോലീസിന് കൈമാറിയിരിക്കുകയാണ്.

വയനാട് സ്വദേശിയാണ് മരിച്ച ഫാദർ ഷാജി. യുകെയില്‍ ഇംഗ്ലീഷ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുകയാരുന്നെങ്കിലും മലയാളി സമൂഹത്തിലെ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. റെക്‌സ്ഹാം രൂപതയിലാണ് ഫാദർ ഷാജി ശ്രുശ്രഷ ചെയ്ത് വന്നിരുന്നത്. നോര്‍ത്ത് വെയില്‍സിലെ അബ്രിസ്വിത്തിലായിരുന്നു താമസം. വൈദികന്റെ വേര്‍പാട് യു.കെയിലെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading