ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ വാർഷിക കൺവൻഷന് അനുഗ്രഹിത സമാപ്തി

കോൾചെസ്റ്റർ / (യു.കെ): ക്രൈസ്‌തവ എഴുത്തുപുര യു.കെ ചാപ്‌റ്ററും കോൾചെസ്റ്റർ ശാരോൻ ഫെലോഷിപ്പ് ചർച്ചും ചേർന്നൊരുക്കിയ വാർഷിക കൺവൻഷനും സംഗീത വിരുന്നും മാർച്ച് 11 ശനിയാഴ്ച്ച വൈകുന്നേരം വളരെ അനുഗ്രഹിക്കപ്പെട്ട നിലയിൽ നടക്കുകയുണ്ടായി. യൂ.കെയുടെ വിവിധ പട്ടണങ്ങളിൽ നിന്ന് അനവധി ദൈവ ദാസന്മാരും ദൈവജനങ്ങളും പ്രസ്തുത യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. വളരെ മികച്ച ക്രമീകരണങ്ങൾ പാസ്റ്റർ ആശിഷ് ഏബ്രഹാമിന്റെ
നേതൃത്വത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കോൾചെസ്റ്റർ ഈ കോൺഫെറെൻസിനു വേണ്ടി ഒരുക്കിയിരുന്നു.

പാസ്റ്റർ ഗോഡ്‌ലീ ചെറിയാനും പാസ്റ്റർ പ്രിൻസ് പ്രൈസണും വാർഷീക യോഗത്തിന്റെ അധ്യക്ഷപദവികൾ അലങ്കരിച്ചു. പാസ്റ്റർ ജോൺസൻ മേമന ശക്തമായ ദൈവവചന സന്ദേശം ജനത്തിന് കൈമാറി. കടന്നുവന്നു സംബദ്ധിച്ചവർ ആത്മനിറവിൽ ദൈവത്തെ ആരാധിക്കുന്ന കാഴ്ച ഈ കോൺഫെറെൻസിന്റെ മാറ്റു വർധിപ്പിക്കുന്ന അനുഭവമായിരുന്നു. ഡെൻസിൽ വിൽ‌സന്റെ നേതൃത്വത്തിൽ ഉള്ള അനുഗ്രഹിക്കപ്പെട്ട സംഗീതക്ഞർ കടന്നുവന്നവർക്കായി സംഗീത വിസ്മയം ഒരുക്കി, കൂടി വന്നവർക്കു മറക്കുവാൻ കഴിയാത്ത വേറിട്ട ഒരു അനുഭവമായിരുന്നു അത്. ക്രൈസ്തവ ലോകത്തിൽ അറിയപ്പെടുന്ന അനേകം കലാകാരൻമാർ തന്നോടൊപ്പം സംഗീത വിരുന്നിന്റെ വേദി പങ്കിട്ടു.

2023-2025 വർഷത്തേക്കുള്ള ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ ഭാരവാഹികളെ അന്നേ ദിവസം പരിചയപ്പെടുത്തുകയും പ്രിൻസ് യോഹന്നാന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മറ്റിയെ പാസ്റ്റർ സാം ജോൺ പ്രാർത്ഥിച്ചു അനുഗ്രഹിക്കുകയുമുണ്ടായി. പാസ്റ്റർ ജെയിൻ തോമസ് പ്രാർത്ഥിച്ചു ആശിർവാദം പറയുമ്പോൾ ഒരു വർഷത്തേക്കുള്ള സമഗ്രമായ പദ്ധതികൾക്കാണു ക്രൈസ്തവ എഴുത്തുപുര തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളിലും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാൻ ക്രൈസ്‌തവ എഴുത്തുപുരക്ക് സാധിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading