ഏ.ജി മലയാളം ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ വസ്ത്രവിതരണവും സംഗീത വിരുന്നും നടന്നു

കട്ടപ്പന: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ്സ് അംബാസിഡേഴ്സിൻ്റെ നേതൃത്വത്തിൽ വസ്ത്രവിതരണവും സംഗീത വിരുന്നും കട്ടപ്പന കണ്ണംപടി എ ജി ആഭിമുഖ്യത്തിൽ നടന്നു.മാർച്ച് 1, 2 തിയതികളിൽ നടന്ന ഈ മീറ്റിംഗുകൾ ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷിബു ഫിലിപ്പ്,ഡിസ്ട്രിക്ട് സിഎ വൈസ് പ്രസിഡൻ്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ.പീ.റ്റി. ഷിൻസ് എന്നിവർ സന്ദേശങ്ങൾ നല്കി.
ജോയിൻ്റ് സെക്രട്ടറി ബിനീഷ് ബി.പി, ട്രഷറാർ പാസ്റ്റർ.ജെ.എം.രജീഷ്,ചാരിറ്റി കൺവീനർ ജോയൽ മാത്യു ,പാസ്റ്റർ.ജോൺ.എസ് രാജ് കുമിളി സെക്ഷൻ സി എ പ്രസിഡൻ്റ് പാസ്റ്റർ.റിജു കോര, പാസ്റ്റർ.ജിജു പി കുരുവിള എന്നിവർ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു.
പകൽ ഭവന സന്ദർശനവും വൈകിട്ട് ലഹരിക്കെതിരെയുള്ള ഫിലിം പ്രദർശനവും പ്രഭാഷണവും സംഗീത ശുശ്രുഷയും നടന്നു.

നിരവധി ആളുകൾ ദൈവവചനം കേട്ടു ചിലർ പ്രാർത്ഥനയ്ക്കായി മുമ്പോട്ട് വരുകയും ചെയ്തു. ഭവന സന്ദർശനത്തിലൂടെ വ്യക്തിപരമായി സുവിശേഷം പങ്ക് വെയ്ക്കുവാനും സാധിച്ചു.സംഗിത ശുശ്രുഷകൾക്ക് , പാസ്റ്റർ സാബു ചാരുംമൂട്, പാസ്റ്റർ ഷാജി സാമുവൽ,പ്രിൻസ് ഡാനി എന്നിവർ നേതൃത്വം നല്കി.
നിർദ്ധനരായ നൂറ് കുടുംബങ്ങൾക്ക് അവശ്യ വസ്ത്രങ്ങൾ വിതരണം ചെയ്തു. നിധിൻ കുറുവിലങ്ങാട്, ഡാനി കാ രിത്താസ് എന്നിവർ പങ്കെടുത്തു.
കണ്ണംപടി എ ജി ശുശ്രുഷകൻ പാസ്റ്റർ.സാം മോനി,കട്ടപ്പന സെക്ഷൻ സി.എ പ്രസിഡൻ്റ് ഷൈജു ജേക്കബ് യോഗക്രമീകരണങ്ങൾ ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading