ഏ ജി മലയാളം ഡിസ്ട്രിക്ട് സി എ: വസ്ത്രവിതരണവും സംഗീത വിരുന്നും
കട്ടപ്പന: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ്സ് അംബാസിഡേഴ്സിന്റെ നേതൃത്വത്തിൽ വസ്ത്രവിതരണവും സംഗീത വിരുന്നും കട്ടപ്പന കണ്ണംപടിയിൽ നടക്കും. മാർച്ച് 1, 2 തിയതികളിൽ നടക്കുന്ന ഈ മീറ്റിംഗുകൾ ഏ.ജി കട്ടപ്പന സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷിബു ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് സി.എ പ്രസിഡന്റെ പാസ്റ്റർ ജോസ് റ്റി ജോർജ് അദ്ധ്യക്ഷത വഹിക്കും. പകൽ ഭവന സന്ദർശനവും വൈകിട്ട് ലഹരിക്കെതിരെയുള്ള ഫിലിം പ്രദർശനവും പ്രഭാഷണവും സംഗീത ശുശ്രുഷയും നടക്കും.
സംഗിത ശുശ്രുഷകൾക്ക്, പാസ്റ്റർ സാബു ചാരുംമൂട്, പാസ്റ്റർ ഷാജി സാമുവൽ, പ്രിൻസ് ഡാനി എന്നിവർ നേതൃത്വം നല്കും. നിർദ്ധനരായ നൂറ് കുടുംബങ്ങൾക്ക് അവശ്യ വസ്ത്രങ്ങൾ വിതരണം ചെയ്യും. കണ്ണംപടി എ.ജി ശുശ്രുഷകൻ പാസ്റ്റർ സാം മോനി, കട്ടപ്പന സെക്ഷൻ സി.എ പ്രസിഡൻ്റ് ഷൈജു ഇരട്ടയാർ എന്നിവർ യോഗക്രമീരണങ്ങൾ ചെയ്യും. ഡിസ്ട്രിക്ട് സിഎ വൈസ് പ്രസിഡൻ്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ പീ റ്റി ഷിൻസ്, ജോയിൻ്റ് സെക്രട്ടറി ബിനീഷ് ബി പി, ട്രഷറാർ പാസ്റ്റർ ജെ എം. രജീഷ്, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു, ചാരിറ്റി കൺവീനർ ജോയൽ മാത്യു എന്നിവർ പങ്കെടുക്കും.




- Advertisement -