ദൈവസഭ കൊൽക്കത്ത റീജിയൺ കൺവൻഷൻ മൂന്നാം ദിവസത്തിലേക്ക്

വാർത്ത : അനീഷ് വലിയപറമ്പിൽ- മീഡിയ, കൊൽക്കത്ത റീജിയൺ

കൊൽക്കത്ത: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ കൺവൻഷൻ ഇന്ന് അനുഗ്രഹീതമായി മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ ദൈവസഭയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിലുള്ള ഏലീം ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ റീജിയൺ ഓവർസിയർ റവ.ബെന്നി ജോണിന്റെ നേതൃത്വത്തിൽ നടന്നു.ഇന്നലെ വിവിധ സെക്ഷനുകളിൽ റവ. സതീഷ്കുമാർ,റവ. ജെയിംസ് റാം,റവ. ജിബി റാഫേൽ,റവ. ഏബ്രഹാം വർഗീസ്, റവ.ജോയൽ സുജിത് തുടങ്ങിയവർ വചനശുശ്രൂഷ നിർവഹിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തുക്കൊണ്ടിരിക്കുന്ന ഈ ആത്മീയ സംഗമത്തിൽ സഭയുടെ വിവിധ സ്റ്റേറ്റ് – ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി വരുന്നു.നാളെ നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading