ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ലഹരി വിരുദ്ധ ബോധവൽക്കരണവും സുവിശേഷ റാലിയും

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും സുവിശേഷ റാലിയും നടത്തപ്പെടുന്നു.

മാരകമായ രാസ ലഹരി പിടി മുറുക്കിയ കേരള സമൂഹത്തിൽ ലഹരിയ്ക്കെതിരെ ബോധവൽക്കരണവും,സുവിശേഷ പ്രാഘോഷണവും എന്ന ലക്ഷ്യത്തോടെയാണ് ഇവാഞ്ചലിസം ബോർഡ്‌ സ്റ്റേറ്റ് കമ്മറ്റി റാലി സംഘടിപ്പിക്കുന്നത്.

2023 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലെ 14 ജില്ലകളിൽ 200 ലതികം സ്ഥലങ്ങളിൽ ക്രിസ്തു സ്നേഹം പകരുന്ന പരസ്യയോഗങ്ങളും ഓരോ ജില്ലയിലും 100 കണക്കിന് ബൈക്കുകൾ അണി നിരക്കുന്ന റാലിയും നടത്തപ്പെടും.ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജില്ലകളിൽ ഒരേ സമയം റാലി നടത്തപ്പെടും.വൈകിട്ട് ജില്ലാ കേന്ദ്രങ്ങളിൽ സമാപന സമ്മേളനം നടക്കും. ജനപ്രതിനിധികൾ,സഭാ നേതൃത്വം,ദൈവദാസന്മാർ എന്നിവർ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading